Trending

ഈസ്റ്റ് മാറാടിയിൽ ഇന്നും അപകടം: രണ്ടുപേർ മരിച്ചു


മൂവാറ്റുപുഴ: മൂവാറ്റുപുഴ -കൂത്താട്ടുകുളം റൂട്ടിൽ ഈസ്റ്റ് മാറാടിയിൽ വീണ്ടും വാഹനാപകടം. രണ്ട് സ്ത്രീകൾ മരിച്ചു. പരിക്കേറ്റ ആറുപേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പിള്ളവീട് നഗറിൽ പ്രണവം ഹരിഹര അയ്യരുടെ ഭാര്യ മീനാക്ഷി അമ്മാൾ (ഗീത -60), ആലുവ ബാഞ്ച് സ്ട്രീറ്റ് റാം മന്തിരിൽ വേണുഗോപാലിന്റെ ഭാര്യ ഭാഗ്യലക്ഷ്‌മി (70) എന്നിവരാണ് മരിച്ചത്.

ഈസ്റ്റ് മാറാടി പള്ളിക്കവലയില്‍ ബുധനാഴ്ച രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തു തന്നെയാണ് വ്യാഴാഴ്ച രാവിലെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചത്. ഇന്നലത്തെ സ്ഥലത്തുനിന്ന് 100 മീറ്റര്‍ മാറിയാണ് ഇന്നത്തെ അപകടം. വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സംഭവത്തിൽ തൃശൂർ പുലിയന്നൂർ മണലൂർമഠം രാമനാഥൻ (38), പുലിയന്നൂർ മണലൂർമഠം ശാന്തി (38), കാക്കനാട് ട്രാവൻകൂർ റെസിഡൻസിയിൽ മഹാദേവൻ ഹരിഹര അയ്യർ (33), ലോറി ഡ്രൈവർ മൂവാറ്റുപുഴ പാലത്തിങ്കൽ പി.എ. അൻസൽ എന്നിവർക്കും ലോറിയിലുണ്ടായിരുന്ന രണ്ട് അതിഥിതൊഴിലാളികൾക്കുമാണ് പരിക്കേറ്റത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post