കിളിമാനൂർ:സ്കൂട്ടറിൽ വില്പനയ്ക്കായി കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ കിളിമാനൂർ എക്സൈസ് പിടികൂടി.
നെടുമങ്ങാട്, വാളിക്കോട്, വാടയിൽവീട്ടിൽ ഷംനാസ് (32), നെടുമങ്ങാട്, പത്താംകല്ല് തടത്തരികത്തുവീട്ടിൽ താഹ (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് എട്ടു ഗ്രാം എം.ഡി.എം.എ. പിടികൂടി.മയക്കുമരുന്ന് കടത്തിയ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോളേജ് വിദ്യാർഥികൾ, ലഹരി പാർട്ടി എന്നിവ ലക്ഷ്യം വെച്ചാണ് ഇത്തരം തീവ്രലഹരിയുള്ള മയക്കുമരുന്നുകൾ വ്യാപകമായി വിൽക്കുന്നതെന്ന് എക്സൈസ് അറിയിച്ചു.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ആർ.മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എസ്.ഷൈജു, സുദർശനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജാസീം, അരുൺ, അൻസാർ, രതീഷ്, സജിത്ത്, ഷമീർ, ആദർശ്, അജിതകുമാരി, ഷഹീന ബീവി തുടങ്ങിയവർ നേതൃത്വം നൽകി
Tags:
Latest News
