Trending

രണ്ട് കിലോയോളം എംഡിഎംഎ, ഒപിയവും, ബ്രൗണ്‍ഷുഗറും; കണ്ണൂരില്‍ വന്‍ ലഹരി വേട്ട, ദമ്പതികള്‍ പിടിയില്‍


കേരളത്തില്‍ വീണ്ടും കോടികളുടെ ലഹരി മരുന്ന് വേട്ട. കണ്ണൂരില്‍ ദമ്പതികളില്‍ നിന്നാണ് കോടികള്‍ വിലവരുന്ന എംഡിഎംഎ, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയവ പിടികൂടിയത്. സംഭവത്തില്‍ മുഴപ്പിലങ്ങാട് സ്വദേശി ബല്‍കിസ്, ഭര്‍ത്താവ് അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്.

ഒന്നരക്കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ് പിടിച്ചത്. രണ്ട് കിലോയോളം എംഡിഎംഎ ( 1,950 ഗ്രാം) 67ഗ്രാം ബ്രൗണ്‍ ഷുഗര്‍, 7.5ഗ്രാം ഒപിയം എന്നിവയാണ് പിടികൂടിയത് . ബാംഗ്ലൂര്‍ നിന്നു ബസില്‍ കൊണ്ടു വന്ന തുണിത്തരങ്ങളുടെ പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ എന്നാണ് വിവരം. കേരളത്തില്‍ ഇതുവരെ പിടികൂടിയതില്‍ ഏറ്റവും ഉയര്‍ന്ന അളവില്‍ എംഡിഎംഎ കണ്ടെത്തിയ സംഭവമാണ് കണ്ണൂരിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍.

T News

working in the field of advertising and printing

Post a Comment

Previous Post Next Post