കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ 73മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകൻ റോബിൻസ് ജോണിനുള്ള യാത്രയയപ്പും നടത്തി.
സ്കൂൾ മാനേജർ മദർ റോസെറ്റ എസ് ഐ സി അധ്യക്ഷൻ വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം നിർവഹിച്ചു. സിനിമ സീരിയൽ താരം ശ്രീ സൂരജ്സൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് സി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ശ്രീ ബിബിൻ സെബാസ്റ്റ്യൻ എല്ലാവരെയും സ്വാഗതം ചെയ്തു.
ഫാദർ ജോൺ പനച്ചിപ്പറമ്പിൽ, ശ്രീ സിബി ചിരണ്ടായത്ത്, ശ്രീമതി ബിന്ദു ജോർജ്,ശ്രീ ബെന്നി തേരുള്ളിൽ, ശ്രീമതി സിനിപ്രേമൻ, സിസ്റ്റർ മരിയ തെരേസ,ശ്രീമതി ബിനി കെ, മാസ്റ്റർ ജൻവിൻ ജോണി,കുമാരി ജിയ ജിജി എന്നിവർ ആശംസകൾ നേർന്നു. വിരമിക്കുന്ന അദ്ധ്യാപകൻ ശ്രീ റോബിൻസ് ജോൺ മറുപടി പ്രസംഗം നടത്തി. സിസ്റ്റർ കീർത്തന എസ്എസ്എൽസി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
Tags:
Latest News
