താമരശ്ശേരി:താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷർഫുദിൻ.ടി യും പാർട്ടിയും ചേർന്ന് കോഴിക്കോട് ഐ.ബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി മലപുറം ഭാഗത്തുള്ള ആബിദ് എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5.820 kg കഞ്ചാവ് കണ്ടെടുത്ത് കേസെടുത്തു.
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ വസന്തൻ, പ്രിയരഞ്ജൻ ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷീർ, ഷിംല എന്നിവരും ഉണ്ടായിരുന്നു.
Tags:
Latest News
