പഴനി: ചത്രപട്ടി മുല്ലൈ നഗറിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. ഓമന്ത് രാജനാണ് (48) കൊല്ലപ്പെട്ടത്. ഓമന്ത് രാജൻ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്. കഴിഞ്ഞദിവസവും മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മർദ്ദിച്ചു.
17 കാരനായ മകൻ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ മകൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അച്ഛനെ അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഓമന്ത് രാജൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
