കൊടുങ്ങല്ലൂരിൽ സ്കൂട്ടറിൽ മക്കളോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ബൈക്കിടിച്ചു വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേൽപിച്ചു. എറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിന്‍സി നാസറിനെ (30) ആണ് അയൽവാസിയായ യുവാവ് വെട്ടിപ്പരുക്കേൽപിച്ചത്. റിൻസിയുടെ മൂന്നു വിരലുകൾ അറ്റുപോയി.
മുഖത്തും വെട്ടേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്. കുട്ടികൾ പരുക്കേൽക്കാതെ രക്ഷപെട്ടു. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. റിൻസിയെ ആക്രമിച്ച പുതിയ വീട്ടിൽ റിയാസ് (25) ബൈക്കിൽ രക്ഷപെട്ടു.
Tags:
Latest News
