താമരശ്ശേരി : ഹിജാബ് വിഷയത്തിലും മറ്റും നടക്കുന്ന ഭരണഘടനാ അവകാശ നിഷേധത്തിൽ പ്രതിഷേധിച്ച് എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ കമ്മിറ്റി 'ആർട്ടിക്കിൾ 25' സംഘടിപ്പിച്ചു. താമരശ്ശേരി ടൗണിൽ നടന്ന പ്രതിഷേധത്തിൽ മുൻ ജില്ലാ സെക്രട്ടറി ശമീർ വാളന്നൂർ വിഷയാവതരണം നടത്തി. മൻസൂർ സഖാഫി പരപ്പൻ പൊയിൽ, അജ്മൽ എലോക്കര സംസാരിച്ചു. ആഷിഖ് ഈർപോണ, അജീർ കുഞ്ഞുകുളം, ഷഫീഖ് കൈതപ്പൊയിൽ, മഹ്ഷൂഖ് വെഴുപ്പൂർ നേതൃത്വം നൽകി.
ഫോട്ടോ; ഭരണഘടനാ അവകാശ നിഷേധത്തിനെതിരെ എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ കമ്മിറ്റി താമരശ്ശേരിയിൽ നടത്തിയ' 'ആർട്ടിക്കിൾ 25'
Tags:
Latest News
