Trending

22 കുപ്പി വിദേശ മദ്യവുമായി നൂറാംതോട് സ്വദേശി പിടിയിൽ.



തിരുവമ്പാടി:
തിരുവമ്പാടി അങ്ങാടിയിൽ ഫെഡറൽ ബാങ്ക്ന് സമീപം വെച്ച് 22 കുപ്പി വിദേശ മദ്യവുമായി യുവാവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.

അടിവാരം നൂറാംതോട് ചൂരപ്ര വീട്ടിൽ രതീഷ് (36) ആണ് തിരുവമ്പാടി പോലീസിൻ്റെ പിടിയിലായത്

തിരുവമ്പാടി ഐപി സുമിത്ത് കുമാറിന് കിട്ടിയ രഹസ്യവിവരതിൻറെ അടിസ്ഥാനത്തിൽ എസ് ഐ രമേശ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ വിനോദ് വി കെ അനീസ് കെ എം , ബിജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 പ്രതി തിരുവമ്പാടിയിലും മറ്റു ബീവറേജ്  സ്ഥാപനങ്ങളിലും പോയി അളവിൽ കൂടുതൽ മദ്യം വാങ്ങി  കൊണ്ടു പോയി  കരിഞ്ചന്തയിൽ  വിളിക്കാറുണ്ടെന്നും തിരുവമ്പാടി പോലിസ് ഇൻസ്പെക്ടർ പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post