താമരശ്ശേരി. പ്രതിസന്ധി ഘട്ടങ്ങളിലെ മലയാളികളുടെ മാനവികത എന്നും ലോകത്തിന് മാതൃകയാണെന്ന് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 2018ൽ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലുണ്ടായ ഉരുൾപൊട്ടലിൻ്റെ ഭാഗമായി സ്വന്തം താമസസ്ഥലത്ത് നിന്നും മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് വേണ്ടി കട്ടിപ്പാറ കരിഞ്ചോല പുനരധിവാസ കമ്മിറ്റിക്ക് E.0കേരളയുടെയും ജെ.കെ സിമൻ്റ്സിൻ്റെയും നേതൃത്വത്തിൽ കട്ടിപ്പാറ ഇരൂൾ കുന്നിൽ നിർമ്മാണം പൂർത്തീകരിച്ച 20 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്ന മന്ത്രി.
ചടങ്ങിൽ മുൻ എംഎൽഎയും പുനരധിവാസ കമ്മിറ്റിയുടെ ചെയർമാനുമായ കാരാട്ട് റസാഖ് അദ്ധ്യക്ഷത വഹിച്ചു..
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് മോയത്ത് മുഖ്യാതിയായിരുന്നു.
ഇ ഒ കേരള പ്രസിഡൻറ് അലക്സാണ്ടർ ചാക്കോ ഭൂമിയുടെ രേഖ കൈമാറി.വിനയ് ജെയിംസ് കൈനടി റിപ്പോർട്ട് അവതരിപ്പിച്ചു കോഴിക്കോട് എഡിഎം സി.മുഹമ്മദ് റഫീഖ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസി തോമസ്, ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ള തോട്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അനിൽ ജോർജ്ജ്, ടി.പി മുഹമ്മ ഷാഹിം, ബേബി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സുരേഷ്, പ്രേംജി ജയിംസ്, അബൂബക്കർ കന്നൂട്ടി പാറ, തഹസിൽദാർ സി.സുബൈർ, ഡോ.സയ്യിദ് ബാഹസ്സൻ തങ്ങ്ൾ, ടി.സി വാസു, ഹാരിസ് അമ്പായത്തോട്, പി.സി തോമസ്, കെ വി സെബാസ്റ്റൻ, എൻ.ഡി ലൂക്ക, സലീം പുല്ലടി,കണ്ടിയിൽ മുഹമ്മദ്, പി സി സെയ്തൂട്ടി ഹാജി, തുടങ്ങിയവർ സംസാരിച്ചു.കെ.ആർ.രാജൻ സ്വാഗതവും, സി പി നിസാർ നന്ദിയും പറഞ്ഞു.
