Trending

രേഖകളില്ലാത്ത 1.80 കോടി രൂപയുമായി ദമ്പതിമാർ വളാഞ്ചേരിയിൽ പിടിയിൽ

വളാഞ്ചേരി: രേഖകളിലാതെ കാറില്‍ കടത്തുകയായിരുന്ന പണവുമായി ദമ്പതികൾ വളാഞ്ചേരി പൊലീസിൻ്റെ പിടിയിലായി. 



സേലത്ത് നിന്നും പെരുമ്പാവൂരിലേക്ക് ഇന്നോവ വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടി എൺപത് ലക്ഷത്തി അമ്പതിനായിരം രൂപയാണ് വളാഞ്ചേരി പട്ടാമ്പി റോഡിൽ വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടിയത്. 

വാഹനത്തിൻ്റ വിവിധ ഭാഗങ്ങളിലായി രഹസ്യമായി അടുക്കി വെച്ച നിലയിലാണ് പണം കണ്ടെത്തിയത്.


പെരുമ്പാവൂരിൽ മുൻപ് ബിസിനസ്സ് നടത്തിയിരുന്ന പൂനെ സ്വദേശികളായ ദമ്പതികൾ എറണാകുളത്ത് താമസിച്ചു വരികയാണ്. അള്ളപ്ര വെങ്ങോല പൊറ്റക്കൽ അങ്കുഷ (37), ഭാര്യ ദീവ (32) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കി ട്രെഷറിയിൽ നിക്ഷേപിക്കുമെന്നും ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിനേയും എൻഫോഴ്സ്മെൻ്റിനേയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. പരിശോധന സംഘത്തിൽ എസ്.ഐ കെ.ടി ബെന്നി, സി.പി.ഒമാരായ ശ്രീജിത്ത്, ക്ലിന്റ് ഫെര്‍ണാണ്ടസ് എന്നിവരുമുണ്ടായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post