Trending

വാളയാറിൽ കഞ്ചാവ് വേട്ട; 170 കിലോയുമായി മൂന്ന് പേർ പിടിയിൽ


പാലക്കാട്: വാളയാറിൽ ലോറിയിൽ കടുത്തുകയായിരുന്ന 170 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശികളായ പാറമ്മൽ വീട്ടിൽ നൗഫൽ (33), കോങ്ങാടൻ വീട്ടിൽ ഫാസിൽ ഫിറോസ് (28), പാലപ്പുറ സ്വദേശി കല്ലേക്കുന്നൻ വീട്ടിൽ ഷാഹിദ് (27) എന്നിവരാണ് പിടിയിലായത്.

ലോറിയുടെ റൂഫ് ടോപ്പിൽ ടാർപ്പായ ഉപയോഗിച്ച് മൂടി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രയിൽനിന്ന് മലപ്പുറത്തേക്ക് എത്തിച്ച് മൊത്തവിതരണക്കാർക്ക് കൈമാറുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. എക്സൈസ് ക്രൈം ബ്രാഞ്ച് സി.ഐ ആർ.എൽ. ബൈജുവിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഉത്തരമേഖല സ്ക്വാഡ്, തൃശൂർ എക്‌സൈസ് ഇന്‍റലിജൻസ്, വാളയാർ എക്സസൈസ് ചെക്ക്പോസ്റ്റ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post