മൂത്രത്തിൽ കല്ലുള്ളവർ നിർബന്ധമായും ദിവസവും മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ വൃക്കകളിൽ അടിഞ്ഞുകൂടുന്ന ചെറിയ രീതിയിലുള്ള കല്ലുകൾ. മൂത്രത്തിലൂടെ തനിയെ പോകുവാൻ കാരണമാകുന്നു.
ഫാസ്റ്റ്ഫുഡുകളുടെ ഉപയോഗം പൂർണമായും നിർത്തുക കൂടാതെ ആർട്ടിഫിഷ്യൽ കളറുകൾ അടങ്ങിയ വസ്തുക്കൾ എന്നിവയെല്ലാം പൂർണ്ണമായും ഉപയോഗിക്കാതിരിക്കുക
ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവുകൾ കുറയ്ക്കാൻ ശ്രമിക്കുക. മുട്ട. ഇറച്ചി. മീൻ. പയർവർഗ്ഗങ്ങൾ. എന്നിവയിലെല്ലാം പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളാണ് അതുകൊണ്ട് മൂത്രത്തിൽ കല്ലിന്റെ പ്രശ്നമുള്ളവർ ഇവയുടെ ഉപയോഗം പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം കൂടാതെ വെണ്ണ. തൈര്. പാല്. ചായ. കാപ്പി. മദ്യപാനം എന്നിവയും പരമാവധി ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കണം
തക്കാളി. ചീര. എന്നീ പച്ചക്കറികൾ ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ളവയാണ് എന്നാൽ ഇവ കഴിക്കുന്നത് വൃക്കയിൽ കല്ല് രൂപപ്പെടുന്നതിന് കാരണമാകുന്നതുകൊണ്ട് മൂത്രത്തിൽ കല്ലിനെ പ്രശ്നമുള്ളവർ ഇവയുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കണം പകരം പഴവർഗ്ഗങ്ങൾകൊണ്ടുള്ള ഫ്രഷ് ജ്യൂസ് കഴിക്കാൻ ശ്രമിക്കുക. പഴങ്ങളിൽ നേത്രപ്പഴം കൂടുതലായി ഉപയോഗിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ പഴവർഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. ചക്ക. പൈനാപ്പിൾ. മാങ്ങ. പപ്പായ. എന്നീ പഴങ്ങൾ ധാരാളം കഴിക്കാൻ ശ്രമിക്കുക. പച്ചക്കറികൾ അധികം വേവിക്കാതെ സലാഡ് രൂപത്തിൽ കഴിക്കുന്നതാണ് ഏറ്റവും ഉചിതം
ബാർലിവെള്ളം. കരിക്കിൻവെള്ളം. കൂവപ്പൊടി ഇട്ട് തിളപ്പിച്ച വെള്ളം. ധാരാളമായി കുടിക്കുക എല്ലാം മൂത്രത്തിൽ കല്ലിന്റെ പ്രശ്നത്തെ കുറച്ചുകൊണ്ടുവരാൻ സഹായിക്കും
മൂത്രത്തിൽ കല്ലുഉണ്ടായാൽ ആയുർവേദത്തിൽ ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
1 പാളയംകോടൻ വാഴപ്പിണ്ടിനീര് ഒരു ഗ്ലാസ് വീതം കുറച്ചുനാൾ പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് പോകാൻ സഹായിക്കും
2 മധുരപച്ച ഒരു നെല്ലിക്ക വലുപ്പത്തിൽ പച്ച പശുവിൻപാലിൽ കലക്കി രാവിലെ വെറും വയറ്റിൽ ഒരാഴ്ച തുടർച്ചയായി കഴിച്ചാൽ മൂത്രത്തിൽ കല്ല് പാടെ മാറാൻ സഹായിക്കും
3 അടപതിയൻവേര് ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
4 ഇരട്ടിമധുരം അരിക്കാടിയിൽ അരച്ച് പതിവായി കഴിക്കുന്നതും മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
5 കല്ലുരുക്കി സമൂലമരച്ച് ദിവസേന വെറും വയറ്റിൽ കഴിക്കുന്നത് മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
6 തഴുതാമവേര് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പതിവായി കഴിക്കുന്നത് മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
7 മുരിങ്ങവേരിന്റെ മേൽതൊലി കഷായം വെച്ച് പതിവായി കുടിക്കുന്നതും മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
8 അടയ്ക്കാമണിയൻവേരും. എരിക്കിൻവേരും സമം ഉണക്കിപ്പൊടിച്ച് ഇളനീരിൽ പതിവായി കഴിക്കുന്നത് മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
9 ചുക്ക് പൊടിച്ച് തേനിൽ ചാലിച്ച് പതിവായി കഴിക്കുന്നതും മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
10 കൂവളവേര് അരച്ച് മോരിൽ കലക്കി പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
11 നല്ലയിനം 10 ഏലക്കായുടെ തരി പൊടിച്ച് ഓരോ ഇളനീരിൽ ചേർത്ത് ദിവസവും മൂന്നു നേരം സേവിക്കുക. ചെറിയ കല്ലുകൾ പുറത്തുചാടാൻ സഹായിക്കും. ഒപ്പം നല്ലപോലെ വെള്ളം കുടിക്കാൻ ശ്രമിക്കണം.
Tags:
Latest News
