തിരുവനന്തപുരം : മുദാക്കൽ പൊയ്കമുക്കിൽ നിർത്തി ഇട്ടിരുന്ന പിക്കപ്പ് വാനിൽ കാറിടിച്ച് മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ച 10 വയസ്സുകാരൻ മരിച്ചു. വാളക്കാട് നിലാവ് വീട്ടിൽ അനീഷിന്റെയും സിമിയുടെയും മകൻ ആയുഷ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞാണ് സംഭവം. അനീഷും സിമിയും ആയുഷും കൂടി വാമനപുരത്ത് പോയിട്ട് തിരിച്ചു വീട്ടിലേക്ക് പൊകവേയാണ് അപകടം. അനീഷും കുടുംബവും സഞ്ചരിച്ച വാഗൻആർ കാർ നിർത്തി ഇട്ടിരുന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലേക്ക് തെറിച്ചു വീണെന്ന് നാട്ടുകാർ പറയുന്നു. കുട്ടിയെ ഉടൻ വലിയകുന്ന് താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അനീഷ് ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.