താമരശ്ശേരി: താമരശ്ശേരിയിലേയും കുന്ദമംഗലത്തേയും PWD വിശ്രമ കേന്ദ്രങ്ങളുടെ വളപ്പിലെ മാവ്, പ്ലാവ്, തെങ്ങ് എന്നിവയിൽ നിന്നും 14-02-2022 മുതൽ, 13-02-2023 വരേ ( തത്വത്തിൽ രണ്ടു സീസൺ) ആദായം എടുക്കുന്നതിന് അവകാശം നെൽകി ലേല നടപടികൾ പൂർത്തീകരിച്ചത് തുച്ചമായ തുകക്കെന്ന് ആക്ഷേപം.
3800 രൂപക്കാണ് ലേലം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഖ്യ വ്യക്തമാക്കാൻ ലേലം പിടിച്ചവർ തയ്യാറായില്ല.
കഴിഞ്ഞ പതിനൊന്നാം തിയ്യതി ലേലം നടന്നെന്നാണ് രേഖകൾ പ്രകാരം വ്യക്തമാവുന്നത്. ഇന്നാണ് ഉത്തരവ് പുറത്തുവന്നത്.
ലേലം കൊണ്ടവർ ഇന്ന് രാവിലെ മാവിൻ്റെ ചുവട്ടിൽ വച്ചു തന്നെ കിലോ 100 രൂപ വെച്ച് നൂറുക്കണക്കിന് കിലോ മാങ്ങ താമരശ്ശേരിയിൽ മാത്രം വിറ്റുതീർത്തു.
വരും ദിവസങ്ങളിലും വിൽപ്പന തുടരും.
എന്നാൽ മാവിലെയും, മറ്റു പല വൃക്ഷക്കളിലേയും ആദായം എടുക്കാനുള്ള അവകാശം ലേലം ചെയ്ത് നൽകിയ വിവരം റസ്റ്റ് ഹൗസ് ജീവനക്കാർ പോലും അറിയുന്നത് മാങ്ങ ഒടിക്കുവാൻ കോഴിക്കോട് നിന്നും ആളുകൾ എത്തിയതിന് ശേഷം മാത്രമാണ്.
താമരശ്ശേരി റസ്റ്റ് ഹൗസിൽ പോലും ഇതു സംബന്ധിച്ച് നോട്ടീസ് പതിക്കുകയോ, അറിയിപ്പ് നൽകുകയോ ചെയ്തിരുന്നില്ല.
ഒടിഞ്ഞ് ഏതു സമയത്തും നിലംപൊത്താറായ മാവിൻ്റെ കൊമ്പ് മുറിച്ചു മാറ്റാൻ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടുമില്ല.
ആദ്യമായാണ് താമരശ്ശേരി റസ്റ്റ് ഹൗസ് മുറ്റത്തെ മാവ് ലേലം നടത്തുന്നത്.
ലേല കാലാവധി പ്രകാരം അടുത്ത വർഷത്തെയും ആദായം ലേലം പിടിച്ചവർക്ക് സ്വന്തമാക്കാം.
Tags:
Latest News
