താമരശ്ശേരി:കോഴിക്കോട് -കൊല്ലങ്കൽ ദേശീയ പാതയിലെ താമരശ്ശേരി വട്ടകുണ്ട് പാലത്തിലെ അപകട വളവ് നിവർത്തി വീതിയിൽ പാലം നിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വയനാട് നടവയൽ സ്വദേശികൾ അപകടത്തിൽ പെടുകയും പിഞ്ചുകുഞ് മരണപെടുകയും ചെയ്തത് വലിയ വേദനയാണ് ഉണ്ടാക്കിയത്.
നേരത്തെയും സമാനമായ നിലയിൽ അപകടങ്ങൾ ഉണ്ടാവുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇനിയൊരു ജീവൻ പൊലിയാതിരിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ പാലത്തിന്റെ ഇടതു ഭാഗത്ത് സ്ഥലം ഏറ്റെടുത്ത് പാലം വീതി കൂട്ടണം.
ഈ ആവശ്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.
ബ്ലോക്ക് സെക്രട്ടറി
ടി. മഹറൂഫ്, പ്രസിഡന്റ് വി. ലിജു, ജോയിന്റ് സെക്രട്ടറി എൻ. കെ. ബിജീഷ് എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.
മേഖല ട്രഷറർ
സി കെ. വിനു, അജിത് പി എന്നിവർ കൂടെ ഉണ്ടായിരുന്നു.
Tags:
Latest News
