Trending

വിവാഹ വാ‍ർത്തയ്ക്ക് പിന്നാലെ മേയ‍ർ ആര്യ രാജേന്ദ്രനെതിരെ സൈബ‍ർ ആക്രമണം


തിരുവനന്തപുരം: എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം . ആര്യയുടെ കോളേജ് ജീവിതവും സൌഹൃദങ്ങളുമടക്കം വലിച്ചിഴച്ചാണ് വലത് - കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നടക്കം ആക്രമണം നടക്കുന്നത്. 

ഇന്നലെ വിവാഹ വാർത്ത പുറത്തുവന്നതിന് ശേഷം മേയർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് പ്രധാനമായും ആക്രമണം. അനുപമയ്ക്ക് നേരെ സൈബർ ആക്രമണം നടത്തിയ സഖാക്കൾ ആര്യയെ ആഘോഷിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളാണ് ചിലത്. അനുപമയെ ആര്യയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളിൽ അനുപമ വിഷയത്തിൽ ആര്യ അടക്കമുളള ഇടത് വനിതാ നേതാക്കൾ പ്രതികരിക്കാഞ്ഞതെന്തന്ന ആരോപണവും ഉയർത്തുന്നുണ്ട്. 

''എല്ലാം പെർഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവർഷം നടത്തിയ സഖാക്കന്മാർ ഇവിടെ കമോൺ. തൊട്രാ പാക്കലാം😏 ''- എന്ന പോസ്റ്റുമായി ആദ്യം എത്തിയത് കോൺഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണയാണ്. ഈ പോസ്റ്റിന് താഴെയാണ് മേയർ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പ്രയോഗങ്ങൾ നടക്കുന്നത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post