പുതുപ്പാടി: പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ കൈതപ്പൊയിൽ ജി എം യു പി സ്കൂളിൽ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് കെ ആയിഷക്കുട്ടി സുൽത്താൻ നിർവഹിച്ചു.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷംസീർ പോത്താറ്റിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ ബിജു തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ഷംസു കുനിയിൽ, മുൻ വാർഡ് മെമ്പർ ശ്രീ കെ സി ശിഹാബ്, എസ് എം സി ചെയർമാൻ ശ്രീ ടി കെ സുഹൈൽ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ഹാരിസ് മഹ്ബൂബി, ശ്രീ മുഹമ്മദ് മാസ്റ്റർ, ശിവശങ്കരൻ മാസ്റ്റർ, ശ്രീമതി ഷിജി ലോറൻസ് എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർ രാധ ടീച്ചർ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ ടി കെ ബെന്നി മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
Latest News
