Trending

പെട്രോൾ കടം കൊടുത്തില്ല; പമ്പ് അടിച്ചുതകർത്ത് സംഘം


കാസർഗോഡ് ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് അടിച്ചു തകർത്ത സംഘം പൊലീസ് കസ്റ്റഡിയിൽ. പെട്രോൾ കടം കൊടുത്തില്ലെന്ന കാരണത്താലാണ് പെട്രോൾ പമ്പ് അടിച്ചുതകർത്തതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു ഉളിയത്തടുക്കയിലെ പെട്രോൾ പമ്പ് ആക്രമിച്ചത്. പെട്രോൾ പമ്പിലെ ഓയിൽ റൂം, ഓഫിസ് റൂം, ജ്യൂസ് സെന്റർ എന്നിവ അടിച്ചു തകർത്തിട്ടുണ്ട്.

പെട്രോൾ പമ്പിലെത്തിയ അക്രമി സംഘം അൻപത് രൂപയ്ക്ക് പെട്രോൾ കടംചോദിച്ചു. എന്നാൽ കടമായി പെട്രോൾ നൽകാൻ പറ്റില്ലെന്ന് പെട്രോൾ പമ്പ് ജീവനക്കാർ പറഞ്ഞു. ഇതിൽ പ്രകോപിതരായ അക്രമികൾ പെട്രോൾ പമ്പ് അടിച്ചുതകർക്കുകയായിരുന്നു. സംഘം പമ്പ് അടിച്ചുതകർക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post