Trending

ഭാര്യക്ക് അവിഹിത ബന്ധമെന്ന് സന്ദേശം; ദുബായിയിൽ നിന്നും നാട്ടിലെത്തിയ പ്രവാസി ജീവനൊടുക്കി.




കൊല്ലം:ഭാര്യയുടെ അവിഹിതം ബന്ധത്തെപ്പറ്റി മൊബൈൽ സന്ദേശം ലഭിച്ച പ്രവാസി യുവാവ് യുടെ നാട്ടിലെത്തി ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പോലീസിൽ പരാതി നൽകി.

പുത്തൂർ പൊരീക്കൽ സ്വദേശി സുഭാഷാണ് കഴിഞ്ഞ ഞായറാഴ്ച്ച ആത്മഹത്യ ചെയ്തത്. വർഷങ്ങളായി ദുബായിയിൽ ജോലി ചെയ്യുന്ന സുഭാഷിന് ഭാര്യയുടെ അവിഹിതവുമായി ബന്ധപ്പെട്ട ചില സന്ദേശങ്ങൾ മൊബൈലിൽ ലഭിച്ചിരുന്നു.

അശ്വതി എബിൻ എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നുമാണ് സുഭാഷിന് മെസ്സേജുകൾ ലഭിച്ചത്. ഇതേ തുടർന്ന് സുഭാഷ് ഫെബ്രുവരി 12ന് നാട്ടിലെത്തി. ഭാര്യയുമായി ചെറിയ തോതിൽ കലഹങ്ങൾ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ഫെബ്രുവരി 13ന് രാവിലെ 7:30ന് സുഭാഷ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഭാര്യയുടെ മൊബൈൽ നൽകാൻ ആവശ്യപെട്ടപ്പോൾ നൽകിയില്ലെന്നും ഇതേ തുടർന്ന് വാക്ക് തർക്കം ഉണ്ടായാന്നും സൂചനയുണ്ട്. തുടർന്നാണ് സുഭാഷ് ആത്മഹത്യ ചെയ്തെന്ന് സുഭാഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. മകന് വിദേശത്തേക്ക് ഫേസ്ബുക്ക് വഴി മെസ്സേജ് അയച്ച അശ്വതി എബിൻ എന്നാളെ കണ്ടെത്തണം എന്നാവിശ്യപ്പെട്ട് സുഭാഷിന്റെ അമ്മ സുനീതി എഴുകോൺ പോലീസിൽ പരാതി നൽകി.

സുഭാഷ് ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് ഫോറെൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ആശ്വതി എബിൻ എന്ന ഫേസ്ബുക്ക് ഐഡി വ്യാജമാണെന്നാണ് പ്രാഥമിക വിവരം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post