Trending

നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് വീടിനു മുകളിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം.


കോട്ടയം: നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപമാണ് അപകടം ഉണ്ടായത്. കോരുത്തോട് സ്വദേശി കൊച്ചു തെക്കേൽ ജോജോ സെബാസ്റ്റ്യൻ എന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷമാണ് സമീപത്തെ വീടിന് മുകളേല്ക്ക് മറിഞ്ഞത്. റോഡിൽനിന്ന് താഴ്ചയിൽ സ്ഥിതി ചെയ്യുന്ന വീടിന് മുകളിലേക്കാണ് കാർ മറിഞ്ഞത്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് അപകടം ഉണ്ടായത്. വൻ ശബ്ദത്തോടെയാണ് കാർ വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


കോരുത്തോട് പള്ളിപ്പടി സെന്‍റ് ജോർജ് എന്ന പേരിൽ ബേക്കറി നടത്തിവരികയായിരുന്നു ജോജോ സെബാസ്റ്റ്യൻ. കോരുത്തോട് സെന്‍റ് ജോർജ് പബ്ലിക് സ്കൂളിലെ അധ്യാപിക റീനയാണ് ഭാര്യ. ഹന്ന, ആഞ്ജലിക് എന്നിവർ മക്കളാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post