കാസർഗോഡ്: കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോട്ടെ ശ്രീറാം ഫിനാൻസ് ഏരിയ മാനജർ മല്ലം കോപ്പാളം കൊച്ചി ശ്രീദേവി കൃപയിലെ ഹർഷിത് കുമാർ (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുതലാണ് യുവാവിനെ കാണാതായത്.
തുടർന്ന് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തി വരുന്നതിനിടെ ചന്ദ്രഗിരി പാലത്തിന് മുകളിൽ ഹർഷിതിന്റെ ബൈക് കണ്ടെത്തി. സംശയത്തെ തുടർന്ന് ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ തിങ്കളാഴ്ച രാവിലെ തുരുത്തിക്കടുത്ത് പുഴയിൽ യുവാവിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു.
പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
മോഹൻ റാവു - ജയലക്ഷ്മി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
സഹോദരങ്ങൾ: അശ്വിനി കുമാർ, ലക്ഷി കാന്ത്, രേഖ.
Tags:
Latest News
