Trending

ഏതൻ‌സ് പ്രീമിയർ ലീഗിന് തുടക്കം




സൈഫ് അലി ഖാൻ മെമ്മോറിയൽ ട്രോഫിക്കും മൈജി സ്പോൺസർ ചെയ്യുന്ന പ്രൈസ് മണിക്കും വേണ്ടിയുള്ള ഏതൻ‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പരപ്പൻപൊയിൽ സംഘടിപ്പിക്കുന്ന എട്ടാമത് ഏതൻ‌സ് പ്രീമിയർ ലീഗി ഫുട്ബോളിന് തുടക്കം.
എട്ടു ടീമുകൾ പരസ്പരം മാറ്റുരക്കുന്ന രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ലീഗിന്റെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ്ഖാൻ നിർവഹിച്ചു. ഏതൻ‌സ് ക്ലബ്ബ് ജനറൽ സെക്രട്ടറി പാലക്കൽ റഷീദ് അധ്യക്ഷത വഹിച്ചു.
എ സി ഗഫൂർ, സി മുഹ്സിൻ, വത്സൻ മേടോത്, ജാഫർ ലപയ്യ, അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു. അസ്‌ലം പി സി സ്വാഗതവും സാദിഖലി നന്ദിയും അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post