Trending

കാമുകനൊപ്പം ജീവിക്കാൻ തടസമായി നിന്ന കാമുകന്റെ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു


കർണാടക : കാമുകനൊപ്പം ജീവിക്കാൻ തടസമായി നിന്ന കാമുകന്റെ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശിനി ലക്ഷിമിയാണ് അറസ്റ്റിലായത്. കർണാടക മാണ്ഡിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ലക്ഷിമിയുടെ കാമുകന്റെ ഭാര്യ ലക്ഷ്മി (26), മക്കളായ കോമൾ (7), ഗോവിന്ദ (8), കുനാൽ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സമീപത്തുള്ള കോഴിക്കടയിൽ നിന്നും കോഴിയെ വെട്ടാനുപയോഗിക്കുന്ന കത്തി കൈവശപ്പെടുത്തി ലക്ഷ്മി ഇതുപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ഗംഗാറാമുമായി ലക്ഷ്മിക്ക് അടുപ്പമുണ്ടായിരുന്നു. ഗംഗാറാമിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ലക്ഷ്മി. ഇതിനിടയിലാണ് ഗംഗാറാമുമായി പ്രണയത്തിലായത്. ഗംഗാറാമും ലക്ഷ്മിയും തമ്മിലുള്ള ബന്ധം അറിഞ്ഞ ഗംഗാറാമിന്റെ ഭാര്യ ഈ വീട്ടിൽ നിന്നും ഭർത്താവിനെയും മക്കളെയും കൂട്ടി മാറി താമസിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ ലക്ഷ്മി കൊലപാതകം നടത്തുകയായിരുന്നു.

ഭക്ഷണത്തിൽ വിഷം കലർത്തി മയക്കിയ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷവും ലക്ഷ്മി സംഭവ സ്ഥലത്തുണ്ടായിരുന്നു. സംശയം തോന്നാതിരിക്കാൻ ഇവരുടെ സംസ്കാര ചടങ്ങുകളിലും ലക്ഷ്മി പങ്കെടുത്തതായി പോലീസ് പറയുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post