താമരശ്ശേരി:സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ക്യാൻസറുകളിൽ ഒന്നായ ഗർഭാശയമുഖ ക്യാൻസർ മുൻകൂട്ടി കണ്ടു പിടിച്ചു ക്യാൻസർ വിമുക്ത കോഴിക്കോട് ജില്ല എന്ന ലക്ഷ്യത്തോടെ ജില്ല ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട്, KFOG, KFOG ഓങ്കോളജി കമ്മിറ്റി, COGS എന്നിവയുടെ അഭിമുഖ്യത്തിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ താമരശ്ശേരി താലൂക് ആശുപത്രിയിൽ വച്ച്സംഘടിപ്പിച്ച ഗർഭാശയ മുഖ ക്യാൻസർ നിർണയ പരിശീലന ക്യാമ്പിൻ്റെ ജില്ലാ തല ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെ ടി അബ്ദുറഹ്മാൻ നിർവഹിച്ചു.
ഗർഭാശയമുഖ ക്യാൻസർ അതിന്റെ ലക്ഷണങ്ങൾ വളരെ വൈകി മാത്രം പ്രകടമാക്കുന്നുള്ളു എന്നത് കൊണ്ട് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിനു മുൻപ് തന്നെ വേദന രഹിതവും വളരെ വേഗത്തിൽ ചെയ്യാവുന്നതുമായ പരിശോധനയിലൂടെ വളരെ വേഗത്തിൽ രോഗലക്ഷണങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു.ചടങ്ങിൽ താമരശ്ശേരി താലൂക് ആശുപത്രി സൂപ്രണ്ട് ഡോ കേശവനുണ്ണി അധ്യക്ഷത വഹിച്ചു. KFOG ഓങ്കോളജി കമ്മിറ്റി ചെയർപേഴ്സൺ ഡോ ജീന ബാബുരാജ് ന്റെ വിഷ്വൽ ഇൻസ്‌പെക്ഷൻ അസിറ്റിക് ആസിഡ് എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
ഡോ ഷീബ ജോസഫ്, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഖദീജ സത്താർ, ശ്രീ എ അരവിന്ദൻ, ശ്രീമതി മഞ്ജിത കെ കെ, എന്നിവരും ഡോ പ്രിയ ഗണേഷ് കുമാർ, ഡോ ജോസ്,ഡോ ജീന ബാബുരാജ്, ഡോ നവീൻ എ,ഡോ ജ്യോതി ആർ ചന്ദ്രൻ, ഡോ സുബാഷ് മല്യ, ഡോ പി കെ ശേഖരൻ, ശ്രീ കെ കെ ചന്ദ്രശേഖരൻ, ശ്രീ കെ സി ബഷീർ എന്നിവർ സംസാരിച്ചു.
പരിശീലനത്തോടനുബന്ധിച്ചു താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വനിത മെമ്പർ മാർ, ആശ പ്രവർത്തകർ എന്നിവർക്കായി നരിക്കുനി ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള ജെ പി എച് എൻമാർ ഗൈനക്കോളജിസ്റ് ന്റെ സാന്നിധ്യത്തിൽ ഗർഭാശയമുഖ ക്യാൻസർ പരിശോധന നടത്തി. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഗർഭാശയമുഖ ക്യാൻസർ വിമുക്ത പഞ്ചായത്ത് ആക്കുന്നതിനുള്ള പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.
Tags:
Latest News

