Trending

സൗന്ദര്യം കുറഞ്ഞ്പോയെന്നാരോപിച്ച് ഭാര്യക്ക് മർദ്ദനം; കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ


കുറ്റിപ്പുറം:ഭാര്യയെ മർദ്ധിച്ചെന്ന പരാതിയിൽ ഭർത്താവിനെ കുറ്റിപ്പുറം പോലീസ് പിടിയിൽ. കുറ്റിപ്പുറം പാഴൂർ സ്വദേശിയായ തണ്ടാം വളപ്പിൽ അബ്ദുൾ സലാമി(29)നെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരമായി ഭാര്യയെ സൗന്ദര്യവും സ്വത്തും കുറവാണെന്നു പറഞ്ഞ് ഉപദ്രവിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇയാളുടെ ബന്ധുക്കളും കേസിൽ പ്രതികളാണ്. കുറ്റിപ്പുറത്തെ മൊബൈൽഷോപ്പിലെ ജീവനക്കാരനാണ് അബ്ദുൾസലാം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post