Trending

വട്ടപ്പാറ വളവിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു


വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. വട്ടപ്പാറയിലെ പ്രധാന മുടിപിൻ വളവിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി അപകടത്തിൽ പെടുകയായിരുന്നു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന നാഗാലാൻ്റ് രജിസ്ട്രേഷനിലുള്ള ലോറിയിലെ ജീവനക്കാരായ മുൻഫിർ, ഹർഷദ് എന്നിവരെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ ഇവിടെ റോഡിനിരുവശവും കൈവരികൾ സ്ഥാപിച്ചിരുന്നുവെങ്കിലും കൈവരി തകർത്ത് ലോറി താഴേക്ക് പതിക്കുകയായിരുന്നു. വളാഞ്ചേരി പോലീസ്, ഹൈവേ പോലീസ് പ്രദേശവാസികൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post