കാട്ടാക്കട: വിഷം കഴിച്ച് അവശനിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുതിയാവിള പ്രശാന്തിയിൽ എസ്.അജയകുമാറിന്റെയും സി.ഉഷയുടെയും മകൾ അഞ്ജു അജയ്(34) ആണ് മരിച്ചത്.
ഭർത്താവുമായി പിണങ്ങി രക്ഷിതാക്കളോടൊപ്പം താമസിച്ചിരുന്ന അഞ്ജുവിനെ ജനുവരി 29-നാണ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടതെന്ന് കാട്ടാക്കട പോലീസ് പറഞ്ഞു. തുടർന്ന് സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെയോടെ മരിച്ചു. ഭർത്താവ്: ദിപീഷ് രാജ്. മക്കൾ: അദ്വൈത്, ആദ്യ.
Tags:
Latest News
