Trending

സംസ്ഥാന റവന്യു അവാർഡുകൾ പ്രഖ്യാപിച്ചു, രാരോത്ത് മികച്ച വില്ലേജ് ഓഫീസ്.വില്ലേജ് ഓഫീസർ കെ.പി അബ്ദുൽ ഗഫൂറിനും പുരസ്കാരം


റവന്യു ദിനാഘോഷത്തോടനുബന്ധിച്ച്‌  ലാൻഡ്‌ റവന്യു, സർവേ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവച്ച ജീവനക്കാർക്കുള്ള അവാർഡും, ഓഫീസുകൾക്കുള്ള അവാർഡും മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസുകളിൽ ഒന്നായി രാരോത്ത് വില്ലേജ് ഓഫീസിനെ തിരഞ്ഞെടുത്തു.കോഴിക്കോട് ജില്ലയിലെ മികച്ച മൂന്ന് ഉദ്യോഗസ്ഥരിൽ   ഒരാളായി രാരോത്ത് വില്ലേജ് ഓഫീസറെയും തിരഞ്ഞെടുത്തു.



സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജ് ഓഫീസായി കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയെ തെരഞ്ഞെടുത്തു. റവന്യു മന്ത്രി കെ രാജനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജില്ലയിൽ വിസ്‌തൃതിയിൽ ഏറ്റവും വലിയ വില്ലേജാണ് മൈനാഗപ്പള്ളി. താലൂക്കിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജിൽ സേവനങ്ങൾ സമയബന്ധിതമായും സുതാര്യവുമായി നടപ്പാക്കിയതിനാലാണ് പുരസ്‌കാരം ലഭിച്ചത്. 


തിരുവനന്തപുരം  വിളപ്പിൽ, വള്ളിക്കോട്‌, പട്ടണക്കാട്‌, കാണക്കാരി, പാറത്തോട്‌, വാരപ്പെട്ടി, കിഴക്കേ ചാലക്കുടി, പാലക്കാട്‌ 2, കൊണ്ടോട്ടി, താമരശ്ശേരി രാരോത്ത്‌, പൊരുന്നന്നൂർ, കണ്ണൂർ 1, ചെറുവത്തൂർ എന്നിവയാണ്‌ മികച്ച മറ്റ്‌ വില്ലേജ്‌ ഓഫീസുകൾ. 

കോഴിക്കോട് ജില്ലയിലെ മികച്ച ആർഡിഒ ആയി വടകര ആർഡിഒ സി ബിജു തിരഞ്ഞെടുക്കപ്പെട്ടു.


ഇ കെ ജയൻ-പന്തലായനി, സുരേശൻ മാവിലാരി- ചേമഞ്ചേരി, കെ പി അബ്ദുൾ ഗഫൂർ-രാരോത്ത് - താമരശ്ശേരി എന്നിവർക്കാണ് കോഴിക്കോട് ജില്ലയിലെ മികച്ച ഉദ്യോഗസ്ഥർക്കുള്ള  പുരസ്ക്കാക്കാരം .

 

രാരോത്ത് വില്ലേജ്  സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസുകളിൽ ഒന്നായും തെരഞ്ഞെടുക്കപ്പെട്ടു. 


വ്യാഴം വൈകിട്ട്‌ ആറിന്‌ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണംചെയ്യും.  തിരുവനന്തപുരത്തെ മികച്ച കലക്ടറേറ്റായും  മൃൺമയി ജോഷി(പാലക്കാട്‌), ഡോ. നവജ്യോത്‌ ഖോസ(തിരുവനന്തപുരം), അലക്സാണ്ടർ(ആലപ്പുഴ) എന്നിവരെ മികച്ച കലക്ടർമാരായും തെരഞ്ഞെടുത്തു. എസ്‌ അനുകുമാരി(തലശേരി), എം മാധവിക്കുട്ടി(തിരുവനന്തപുരം), സി ബിജു(വടകര ആർഡിഒ) എന്നിവരാണ്‌ മികച്ച സബ്‌കലക്ടർമാർ. മികച്ച താലൂക്ക്‌ ഓഫീസായി കണയന്നൂർ(എറണാകുളം), ആർഡിഒ ഓഫീസായി തിരുവനന്തപുരം എന്നിവയെ തെരഞ്ഞെടുത്തു. കൊല്ലം ജില്ലയിലെ ജി എസ്‌ ശ്രീകുമാർ(കൊല്ലം ഈസ്റ്റ്‌), ആർ ഗീതാകുമാരി, ടി രതീഷ്‌  എന്നിവർ മികച്ച വില്ലേജ്‌ ഓഫീസർമാമാരുടെ പട്ടികയിൽ ഇടംനേടി. രഞ്ജിത്ത്‌ ജോർജ്‌(കണയന്നൂർ), വിനോദ്‌ രാജ്(കുന്നത്തുനാട്‌), ആർ ഉഷ(ചേർത്തല), എം ജെ അഗസ്റ്റിൻ(മാനന്തവാടി), പി ഡി മനോഹരൻ (ചങ്ങനാശേരി), ശോഭ സതീഷ്‌(നെയ്യാറ്റിൻകര), എം എസ്‌ രാജമ്മ (പാലക്കാട്‌), എം പി പ്രേംലാൽ (തിരുവനന്തപുരം), പി എ സജീവ്‌കുമാർ (ആലപ്പുഴ) എന്നിവരാണ്‌ മികച്ച തഹസിൽദാർമാർ. ഹെഡ്‌ ഡ്രാഫ്റ്റ്‌സ്‌മാൻമാരായി കെ ജി കൃഷ്‌ണകുമാർ(കൊല്ലം), സർവേയർമാരായി എ നിർമല കുമാരി (കൊല്ലം) എന്നിവരെയും തെരഞ്ഞെടുത്തു.  



 
T News

working in the field of advertising and printing

Post a Comment

Previous Post Next Post