ബീഹാറിലെ മധുഭനി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന്ന് തീപിടിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ അഗ്നിബാധയുണ്ടായത്.സ്വാതന്ത്ര്യ സേനാനി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. രാവിലെ പത്തുമണിയോടെയാണ് അഗ്നിബാധ ശ്രദ്ധയില്‍പെട്ടത്. ഈ സമയം ട്രെയിന്‍ ബോഗിയില്‍ ആളില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവത്തില്‍ ആളപായമില്ലെന്നു, ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല
Tags:
Latest News
