Trending

സമൂഹ മാധ്യമങ്ങൾ വഴി പരസ്യം കണ്ട് ഓൺലൈൻ വഴി ഉടുപ്പിന് ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് പഴന്തുണി കവറിലാക്കിയത്.


താമരശ്ശേരി: ഓൺലൈൻ വ്യാപാര സൈറ്റായ Littlestyle.in വഴി കുഞ്ഞുടുപ്പിന് ഓർഡർ നൽകിയ ആൾക്ക് ലഭിച്ചത് പാക്ക് ചെയ്ത പഴയ വസ്ത്രങ്ങൾ .

Cash on delivery യായി ഓർഡർ ചെയ്ത സാധനം എത്തിയപ്പോൾ തുറന്ന് നോക്കി ഓർഡർ ചെയ്ത സാധനമാണെന്ന് ഉറപ്പ് വരുത്തിയിട്ടേ പണം നൽകുള്ളൂവെന്ന് തീരുമാനിച്ചിരുന്നു.


പണം കൈമാറുന്നതിനു മുമ്പ് തുറന്ന് പരിശോധിച്ചതിനാൽ കൈയിലെ ക്യാഷ് പോയില്ല. 1450 രൂപ വിലയുള്ള ഉടുപ്പിനായിരുന്നു ഓർഡർ നൽകിയിരുന്നത്

ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങൾ വഴി  പരസ്യം നൽകുന്ന മിക്ക സാധനങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്.

പണം കൊടുത്തു കഴിഞ്ഞാൽ സാധനം തിരിച്ചയച്ചാൽ പോലും നൽകിയ പണം തിരികെ ലഭിക്കില്ല.


T News

working in the field of advertising and printing

Post a Comment

Previous Post Next Post