താമരശ്ശേരി: ചുങ്കം ബാലുശ്ശേരി റോഡിൽ ഫോറസ്റ്റ് ഓഫീസ് ഭാഗത്ത് റോഡു നവീകരണ പ്രവൃത്തി നടക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന പാതയിലും, ദേശീയ പാതയിൽ ചുങ്കം ജംഗ്ഷനിലും ഗതാഗതകുരുക്ക് രൂക്ഷമായി.
പ്രവൃത്തി നടക്കുന്ന ഭാഗത്ത് ട്രാഫിക് നിയന്ത്രണ സംവിധാനത്തിലെ പാളിച്ചയാണ് ഗതാഗതകുരുക്ക് രൂക്ഷമാവാൻ കാരണം.
ബാലുശ്ശേരി റോഡിൽ നിന്നും വാഹനങ്ങളുടെ നിര ദേശീയപാതയിലേക്കും നീണ്ടതിനാലാണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടത്.കരാർ കമ്പനിയുടെ ഇതര സംസ്ഥാന തൊഴിലാളികളല്ലാതെ ഗതാഗതം നിയന്ത്രിക്കാൻ മറ്റാരുമില്ല.
വാഹന നിര കാരണം പൂനൂർ ഭാഗത്ത് നിന്നും വരുന്നവർക്ക് മിനി ബൈപ്പാസിലേക്ക് തിരിയാനും പറ്റുന്നില്ല.
Tags:
Latest News
