Trending

അപകടത്തില്‍പ്പെട്ട കാറില്‍ പ്രായപൂർത്തിയാവാത്ത വിദ്യാര്‍ത്ഥിനികളും, ചൂഷണം ചെയ്തെന്ന് മൊഴി, വാഹനം ഓടിച്ച യുവാക്കള്‍ക്കെതിരെ കേസ്


കൊച്ചി: കാർ ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ പോക്സോ കേസെടുത്തു. മയക്കുമരുന്ന് കൈവശം വെച്ചതിനും കേസ്. അപകടമുണ്ടായ കാറിൽ രണ്ട് വിദ്യാർത്ഥിനികളും ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ വിദ്യാർത്ഥിനികൾ രക്ഷപ്പെടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ ലൈംഗികമായി യുവാക്കൾ ചൂഷണം ചെയ്തതായി മൊഴി നൽകിയത്. മയക്കുമരുന്ന് നൽകിയ ശേഷമായിരുന്നു ലൈംഗിക ചൂഷണം.

വ്യാഴാഴ്ച രാത്രി കലൂരിലായിരുന്നു വാഹനാപകടം ഉണ്ടായത്. യുവാക്കൾ മയക്കുമരുന്ന് ലഹരിയിൽ കാർ ഓടിച്ചതാണ് അപകടം ഉണ്ടാക്കിയത്. കാർ പരിശോധനയിൽ എംഡിഎംഎ, കഞ്ചാവ് ബീഡി എന്നിവ കണ്ടെത്തിയിരുന്നു. വിദ്യാർത്ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തപ്പോലാണ് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു എന്ന് മൊഴി ലഭിച്ചത്. എരൂർ സ്വദേശി ജിത്തു, തൃപ്പുണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post