എറണാകുളം:
നേര്യമംഗലത്ത് മലമുകളില്‍ കയറിയ മൂവര്‍സംഘത്തിലെ ഒരാള്‍ മരിച്ചനിലയില്‍.
നേര്യമംഗലം നീണ്ടപാറ ഡബിള്‍ കുരിശ് മീമ്ബാട്ട് റെന്നി, ജയ ദമ്പതികളുടെ മകന്‍ ജെറിൻ (21) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെ കവളങ്ങാട് പീച്ചാട്ട് മലയിലേക്ക് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ജെറിന്‍ മല കയറുകയായിരുന്നു.
മുകളിലെത്തി മൂവരും ഒരുമിച്ച് മദ്യപിച്ച ശേഷം മലമുകളില്‍ കിടന്നുറങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ജെറിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഊന്നുകല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസെത്തി യുവാവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിശോധനയില്‍ മരിച്ചതായി സ്ഥിതീകരിച്ചു ജെറിന്‍ നേര്യമംഗലം പെട്രോൾ പമ്പിലെ ജീവനക്കാരനാണ്.
Tags:
Latest News
