ബംഗളൂരുവില്‍ റോബിന്‍ഹുഡ് സ്‌റ്റൈലില്‍ മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. ജോണ്‍ മെല്‍വിന്‍ എന്ന 46 കാരനാണ് ബംഗളൂരു പൊലീസിന്റെ പിടിയിലായത്. പണക്കാരുടെ വീടുകളില്‍ മോഷണം നടത്തി പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതായിരുന്നു ജോണ്‍ മെല്‍വിന്റെ രീതി. ജാലഹള്ളിക്ക് സമീപത്ത് ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ ഒറ്റയ്ക്കായിരുന്ന ഇയാളുടെ താമസം. വിജയനഗറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ജോണ്‍ മെല്‍വിന്‍ പിടിക്കപ്പെട്ടിരിക്കുന്നത്.
1994 ല്‍ ആണ് ഇയാള്‍ ആദ്യമായി മോഷണം നടത്തുന്നത്. ഇതിനിടെ ഒരിക്കല്‍ പോലും പിടിക്കപ്പെട്ടില്ല. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കാറ്. മോഷ്ടിക്കപ്പെട്ടവയില്‍ കള്ളപ്പണവും മറ്റും ഉള്ളതിനാല്‍ പലപ്പോഴും പരാതികളുമുയര്‍ന്നില്ല. കൈവശമുള്ള തുക തീരുമ്പോള്‍ വീണ്ടും മോഷണം നടത്തും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 50 ഓളം മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഓരോ മോഷണത്തിന് ശേഷവും വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികളുടെ സമീപമുള്ള യാചകര്‍ക്ക് പണം വിതരണം ചെയ്യും. കൈയ്യില്‍ എപ്പോഴും ബൈബിളുണ്ടാവും. മോഷ്ടിച്ച് ലഭിക്കുന്ന തുകയില്‍ ഒരു ഭാഗം പാവപ്പെട്ടവര്‍ക്കായി നീക്കി വെച്ച ശേഷം ബാക്കി തുക സുഭിക്ഷമായി ഭക്ഷണം കഴിക്കാനും സ്പാകളില്‍ പോയി മസാജ് ചെയ്യാനുമാണ് ജോണ്‍ മെല്‍വിന്‍ ഉപയോഗിച്ചിരുന്നത്.
1994 ല്‍ ആണ് ഇയാള്‍ ആദ്യമായി മോഷണം നടത്തുന്നത്. ഇതിനിടെ ഒരിക്കല്‍ പോലും പിടിക്കപ്പെട്ടില്ല. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കാറ്. മോഷ്ടിക്കപ്പെട്ടവയില്‍ കള്ളപ്പണവും മറ്റും ഉള്ളതിനാല്‍ പലപ്പോഴും പരാതികളുമുയര്‍ന്നില്ല. കൈവശമുള്ള തുക തീരുമ്പോള്‍ വീണ്ടും മോഷണം നടത്തും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 50 ഓളം മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Tags:
Latest News