Trending

എസ്ഡിപിഐ കൊടുവള്ളി മണ്ഡലം വാഹന പ്രചാരണ ജാഥ ആരംഭിച്ചു




കൊടുവള്ളി : മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആർ.എസ്. എസ്.എന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി ഇന്നും നാളെയുമായി നടത്തുന്ന വാഹന പ്രചാരണ ജാഥ ആരംഭിച്ചു. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ജാഥ പാർട്ടി ജില്ല ജനറൽ സെക്രട്ടറി റഷീദ് ഉമരി  ഓമശ്ശേരിയിൽ സംഘടിപ്പിച്ച യോഗത്തിൽ ജാഥ ക്യാപ്റ്റൻ സലീം കാരാടിക്ക് പതാക കൈമാറി  ഉദ്ഘാടനം ചെയ്തു.കൊന്തളത്ത് റസാഖ് യോഗത്തിൽ അധ്യക്ഷനായി.കെ. കെ.ഫൗസിയ(ഡബ്ലിയു.ഐ.എം. ജില്ല പ്രസിഡന്റ്),രഹന യുസുഫ് എന്നിവർ അഭിവാദ്യം ചെയ്‌ത് പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഇ. നാസർ മുഖ്യ പ്രഭാഷണം നടത്തി.ജാഥ ക്യാപ്റ്റൻ സലീം കാരാടി,വൈസ് ക്യാപ്റ്റൻ സി.പി.ബഷീർ തുടങ്ങിയവർ നേതൃത്വം  നൽകി.പുത്തൂർ-നടമ്മൽ പോയിൽ -അമ്പലക്കണ്ടി-എരഞ്ഞിക്കോത്ത്-മുക്കിലങ്ങാടി-കരീറ്റി പറമ്പ്-മാനിപുരം-നെല്ലാങ്കണ്ടി-വാവാട് വഴി വൈകിട്ട് ഏഴു മണിക്ക്  പരപ്പൻപൊയിൽ സമാപിക്കും.ജില്ല സെക്രട്ടറി പി.ടി.അഹമ്മദ്‌ സമാപനയോഗം ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കും.
നാളെ രാവിലെ ഒൻപത് മണിക്ക് കൊരങ്ങാട് നിന്ന് പുനരാരംഭിക്കുന്ന ജാഥ വൈകിട്ട് ഏഴു മണിക്ക് പന്നിക്കോട്ടൂരിൽ സമാപിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post