കണ്ണൂര്‍: വിവാഹവീട്ടിലെ തര്‍ക്കത്തെ തുടര്‍ന്നുളള സംഘര്‍ഷത്തിനിടയില്‍ ബോംബ് പൊട്ടി യുവാവ് മരിച്ചതില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
മരിച്ചത് ബോംബുമായി വന്ന സംഘത്തിലെ ആളു തന്നെ. കണ്ണൂര്‍ എച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് മരിച്ചത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല, രണ്ടാമത് എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയില്‍ വീണു പൊട്ടുകയായിരുന്നു.
ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാളുടെ നില ഗുരുതരം. ബോംബ് പൊട്ടിയപ്പോള്‍ തന്നെ ജിഷ്ണു മരണപ്പെട്ടും മറ്റൊരു ബോംബ് പൊട്ടാതെ കിടന്നിരുന്നു അത് പോലീസ് നിര്‍വീര്യമാക്കി.
Tags:
Latest News

