താമരശ്ശേരി: കോരങ്ങാട് ആറ്റുസ്ഥലത്ത് അജ്ഞാത ജീവി കാളയെ കടിച്ചു കൊന്നു. നാട്ടുകാർ ഭയാശങ്കയിൽ
കട്ടിപ്പാറ പഞ്ചായത്തിൽ
1 3-ാം വാർഡിൽ ആറ്റു സ്ഥലം ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കാളയാണ് ഇന്ന് പുലർച്ചെ അജ്ഞാതജീവി കടിച്ചു കൊന്നത്.
വീടിനു സമീപം പറമ്പിൽ കെട്ടിയിരുന്ന കാളയാണ് പുലർച്ചെ കടിച്ചു കൊലപ്പെടുത്തിയത്. മറ്റൊരിടത്ത് കെട്ടിയിരുന്ന രണ്ട് പശുക്കൾ കയർ പൊട്ടിച്ചു ഓടിരക്ഷപ്പെട്ടു. കൊല്ലപ്പെട്ട കാളയുടെ പകുതിഭാഗം അജ്ഞാത ജീവി ഭക്ഷിച്ച നിലയിലാണു.കഴിഞ്ഞ ദിവസം കട്ടിപ്പാറയിലും സമാനരീതിയിൽ അജ്ഞാത ജീവി ആടിനെ കടിച്ചു കൊലപ്പെടുത്തിയിരുന്നു.വനം വകുപ്പ് ഓഫീസിനു സമീപമാണ് അജ്ഞാത ജീവി കാലിനെ കൊന്നു തിന്നുന്നത്.
Tags:
Latest News
