Trending

ടി. നസീറുദ്ദീന്റെ നിര്യാണത്തില്‍ താമരശ്ശേരി പൗരാവലിയുടെ അനുശോചനം



താമരശ്ശേരി:
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസീറുദ്ദീന്റെ നിര്യാണത്തില്‍ താമരശ്ശേരി പൗരാവലി അനുശോചനം രേഖപ്പെടുത്തി.

 അനുശോചന യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് അമീര്‍ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. 

താമരശ്ശേരി ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേരളത്തിലെ വ്യാപാരി സമൂഹത്തിന് തന്റേടത്തോടെ, അത്മാഭിമാനത്തോടെ കച്ചവടം ചെയ്യാന്‍ സാധിക്കുന്നുണ്ട് എങ്കില്‍ അതിനു പിന്നില്‍ ടി. നസീറുദ്ദീന്‍ എന്ന വ്യക്തിയുടെ കഠിനാധ്വാനവും നേതൃഗുണവും ദീര്‍ഘവീക്ഷണവും ആണ് എന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

മുന്‍ എം.എല്‍.എ. വി.എം. ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ. കാരാട്ട് റസാഖ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. നവാസ് മാസ്റ്റര്‍, ഗിരീഷ് തേവള്ളി, അരവിന്ദന്‍ മാസ്റ്റര്‍, പി.സി. അഷ്‌റഫ്, എ.പി. മുസ്തഫ, അയ്യൂബ്ഖാന്‍, സദാനന്ദന്‍, കണ്ടിയില്‍ മുഹമ്മദ്, സിറാജ്, കാസിം കാരാടി, കെ.ടി.എച്ച്. ഹംസ, റെജി ജോസഫ്, മസൂദ് കെ.എം. എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post