താമരശ്ശേരി: താമരശ്ശേരി കമ്മാളംകുന്നത്ത് പാലത്തിനോട് ചേർന്ന വയലിലൂടെ പടിഞ്ഞാറെക്കര ഭാഗത്തേക്ക് വയലിൽ മണ്ണിട്ട് നികത്തി റോഡ് നിർമ്മിക്കാനുള്ള നീക്കം നടക്കുന്നതായും, എന്നാൽ വീടോ, മറ്റു സ്ഥാപനങ്ങളോ ഇല്ലാത്ത ഈ ഭാഗത്തേക്ക് റോഡ് നിർമ്മിക്കുന്നതിനു പിന്നിൽ വയൽ നികത്താനുള്ള ശ്രമമാണെന്നും കാണിച്ച് നാട്ടുകാർ പഞ്ചായത്തിലും, വില്ലേജ് ഓഫീസിലും, ആർ.ഡി.ഒക്കും പരാതി നൽകി.
വയലിൽ മണ്ണിടാനുള്ള നീക്കത്തിനെതിരെ തണ്ണീർതട, നെൽവയൽ സംരക്ഷണ സമിതിയും, ഡി.വൈ.എഫ്.ഐയും പ്രദേശത്ത് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Tags:
Latest News
