യുവാവിനെതിരെ കള്ളക്കേസെടുത്തെന്ന പരാതിയിൽ അന്വേഷണ വിധേയമായി പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു.വയനാട് വെള്ളമുണ്ട എസ്എച്ച്ഒ ഷജു ജോസഫ്, ഗ്രേഡ് എസ്ഐ സുരേന്ദ്രൻ, ഗ്രേഡ് എഎസ്ഐ മുഹമ്മദലി എന്നിവരെയാണ് ഐജിയുടെ നിർദേശപ്രകാരം സസ്പെന്‍റ് ചെയ്തത്.
പീച്ചങ്കോട് സ്വദേശിയായ സാബിത് നൽകിയ പരാതിയിലാണ് നടപടി.ഹെൽമറ്റും മാസ്കും ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചെന്ന പേരിൽ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തെന്നാണ് പരാതി.
Tags:
Latest News
