Trending

റാപിഡ് പിസിആർ പരിശോധന ഒഴിവാക്കി ദുബായ്; ഇന്ത്യൻ യാത്രക്കാർക്ക് ഇളവ്


ഇന്ത്യൻ യാത്രക്കാരുൾപ്പെടെയുളളവർക്ക് റാപിഡ് പിസിആർ പരിശോധന ഒഴിവാക്കി ദുബായ്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുളള യാത്രക്കാർക്കും പിസിആർ പരിശോധന ഒഴിവാക്കി. ഇന്ന് രാവിലെ എട്ടു മുതലാണ് പുതിയ മാറ്റം നിലവിൽ വന്നത്. പുതിയ മാറ്റം സംബന്ധിച്ച് ദുബായ് എയർപോർട്ട് അതോറിറ്റിയാണ് സർക്കുലർ ഇറക്കിയത്.

റാപിഡ് ടെസ്റ്റ് ഒഴിവാക്കിയെങ്കിലും യാത്രക്കാർക്ക് 48 മണിക്കൂറിനുളളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം, യാത്രക്കാർക്ക് ദുബായ് വിമാനത്താവളത്തിൽ നടത്തുന്ന കൊവിഡ് പരിശോധന തുടരുന്നതായിരിക്കും. പോസിറ്റീവാകുന്നവർ ക്വോറന്റൈൻ നടപടികൾ പാലിക്കണം. യുഎഇയിലെ മറ്റ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് പുതിയ ഇളവ് ബാധകമല്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post