കൊച്ചി: നിസ്കാരപള്ളിയിൽ പ്രാർഥനക്ക് എന്ന വ്യാജന എത്തി ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍. ഈരാറ്റുപേട്ട അരുവിത്തറ കരോട്ട് പറമ്പിൽ വീട്ടിൽ മാഹിനെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.
സൗത്ത് പായിപ്ര ബദറുൽ ഖുദ ജുമാമസ്ജിദിൽ ജനുവരി 29 ന് ഉച്ചക്ക് നിസ്കാരസമയത്ത് ആണ് മോഷണം നടന്നത്. പ്രാർത്ഥനക്കെന്ന വ്യാജേനയാണ് മാഹിൻ എത്തിയത്. ഓട്ടോയിൽ ആണ് ഇയാൾ വന്നത്. പിന്നീട് ബാറ്ററിയുമായി പള്ളിയിൽ നിന്നിറങ്ങി പോവുകയായിരുന്നു.
പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ നിന്ന് നേരത്തെ മാഹിൻ പള്ളിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ചിട്ടുണ്ട്. പാലാ, ഈരാറ്റുപേട്ട, മേലുകാവ് എന്നിവിടങ്ങളിൽ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ സി.ജെ.മാർട്ടിന്‍ എസ് ഐ എൽദോസ് കുര്യാക്കോസ്, എ എസ് ഐ ബിനോജ് ഗോപാലകൃഷ്ണൻ, സി പി ഒമാരായ അജീഫ് പി ഹമീദ്, ജിസ്‌മോൻ, സനൽ വി കുമാർ എന്നിവരും ഉണ്ടായിരുന്നു.
Tags:
Latest News
