Trending

ന്യൂ ജൻ മയക്ക് മരുന്ന്, കഞ്ചാവ്, പാൻ മസാല, മദ്യം ,എഴുത്ത് ലോട്ടറി ചൂതാട്ടം ഇവിടെ എല്ലാം സുലഭം... ഒഴിഞ്ഞ കെട്ടിടങ്ങൾ സാമൂഹ്യ വിരുദ്ധരുടെ താവളം


താമരശ്ശേരി: ന്യൂ ജൻ മയക്കുമരുന്ന് മുതൽ പാൻ മസാല വരെ ഏതുതരം മയക്കുമരുന്ന് വേണമെങ്കിലും സുലഭം.

താമരശ്ശേരിയിലെയും, പരിസര പ്രദേശങ്ങളിലേയും ഒഴിഞ്ഞതും, നിർമ്മാണത്തിലിരിക്കുന്നതുമായ കെട്ടിടങ്ങളും പരിസരങ്ങളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപ്പന നടക്കുന്നത്. ഇരുളിൻ്റെ മറവിലാണ് വ്യാപാരം.ന്യൂ ജൻ മയക്കുമരുന്ന് എത്തിക്കാനും, വിതരണം നടത്താനും പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്.



ഗ്രാമങ്ങളിലും, നഗരത്തിലും ഒരേ പോലെ കഞ്ചാവ് സുലഭമാണ്, നാട്ടുകാരായ ആവശ്യക്കാർക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഉപഭോക്താക്കളാണ്.

ഹാൻസ് അടക്കമുള്ള പുകയില ഉൽപ്പന്നങ്ങൾ കടകൾ കേന്ദ്രീകരിച്ച് വിൽപ്പന രഹസ്യമാണെങ്കിലും ആവശ്യക്കാർക്ക് സുലഭമാണ്.

മദ്യം ആർക്ക് എവിടെ വേണമെങ്കിലും എത്തിച്ച് കൊടുക്കും.

വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് മയക്കുമരുന്നിൻ്റെ ഇരകൾ. താമരശ്ശേരിയും, പരിസര പ്രദേശങ്ങളും കയ്യടക്കിയ ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പോലീസിൻ്റെയും, എക്സൈസിൻ്റെയും ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ഇടക്കാലത്ത് താമരശ്ശേരിയിൽ പോലീസ് ശക്തമായ ലഹരി വേട്ട നടത്തിയപ്പോൾ പ്രതിദിനം കിലോ കണക്കിന് പുകയില,ലഹരി, വസ്തുക്കൾ പിടികൂടിയിരുന്നു ,ഇതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ സ്ഥലം മാറി പോയതോടെ പരിശോധന നിലച്ചു.

സർക്കാർ ലോട്ടറി വിൽപ്പനയുടെ മറവിൽ ലോട്ടറികടകൾ കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറി വിൽപ്പനയും വ്യാപകമാണ്, കോടികളുടെ ചൂതാട്ടമാണ് ഇതുവഴി നടക്കുന്നത്.

എന്നാൽ ആർക്കെതിരെയും നടപടി സ്വീകരിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് താമരശ്ശേരിയിൽ..


T News

working in the field of advertising and printing

Post a Comment

Previous Post Next Post