മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഇരഞ്ഞോളി താഴെ വിട്ടിൽ നസീർ ഖാൻ്റെ മകൻ മുഹമ്മദ് ഷഫാത്ത് ഖാൻ (24) നെയാണ് 115 ഗ്രാം മെത്താംഫിറ്റമിനുമായി വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ സജിത്ത് ചന്ദ്രനും പാർട്ടിയും മുത്തങ്ങ കർണ്ണാടക അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്
വിപണിയിൽ 2 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ കെ. ബി. ബാബുരാജ്, കെ. ജി. ശശികുമാർ, സിവിൽ എക്സൈസ് ഓഫീ സർമാരായ അമൽദേവ്, നിഷാദ്, സുദീപ്, ജി തിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു
Tags:
Latest News
