ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേന്ദ്രങ്ങളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങളുടെ വീട്ടിലടക്കമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്.
പൂക്കോയ തങ്ങളുടെ വീട്ടിലും എം സി ഖമറുദ്ധീന്റെ വീട്ടിലും എം സി ഖമറുദ്ധീന്റെ മഞ്ചേശ്വരത്തെ വാടക വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രമേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന.
കേസില്‍ അന്വേഷണം ഊര്‍ജിതമല്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പരാതിക്കാര്‍ സമരപരിപാടികളിലേക്ക് കടക്കാനൊരുങ്ങവെയാണ് ക്രൈംബ്രാഞ്ച് പരിശോധന.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുകയെന്നതാണ് റെയ്ഡിന്‍റെ ഉദ്ദേശം. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപം, ആസ്തി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പരിശോധന
Tags:
Latest News
