Trending

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന്‌ യുവാക്കൾ മരിച്ചു


കോട്ടയം: ചങ്ങനാശ്ശേരി  എം സി റോഡിൽ എസ്‌ബി കോളേജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുയുവാക്കൾ  മരിച്ചു. ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറിൽ പള്ളിവീട്ടിൽ ഷാനവാസിന്റെ മകൻ അജ്‌മൽ (27) ചങ്ങനാശ്ശേരി മാർക്കറ്റ് ഉള്ളാഹയിൽ രാജുവിന്റെ മകൻ അലക്‌സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പിൽ രമേശിന്റെ മകൻ രുദ്രാക്ഷ്‌(20) എന്നിവരാണ് മരിച്ചത്‌.

അലക്‌സിനൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രിയാണ്‌ അപകടം. എതിർദിശയിൽവന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post