Trending

എട്ടര കിലോയോളം കഞ്ചാവ് പിടികൂടി;മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ 


അമ്പലവയല്‍: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആര്‍.മനോജ് കുമാ റിന്റെ  നിര്‍ദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും , അമ്പലവയല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ സോബിനും സംഘവും സംയുക്തമായി അമ്പലവയല്‍ തോമാട്ടുചാല്‍ പാമ്പ്‌ളയിലെ  ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 8.415 കിലോഗ്രാ കഞ്ചാവുമായി യുവാക്കളെ പിടികൂടി. മേപ്പാടി വിത്തുകാട് , ലൈന്‍വീട് നിസിക് പി.കെ (25),റിപ്പണ്‍ നെടുംകരണ പൂവന്‍ചേരി നസീബ്.പി (33),മേപ്പാടി പഞ്ചമിക്കുന്ന് മുക്കുമ്മല്‍ വീട് ഹബീബ്.എം (41) എന്നിവരാണ് പിടിയിലായത്.ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് അക്ട്  പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post