കൊല്ലം:അഞ്ചാലുംമൂട് പതിനഞ്ചുകാരി വീടിന് മുന്നിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. മുണ്ടയ്ക്കൽ പള്ളിക്ക് സമീപം സണ്ണി ഭവനത്തിൽ ഹന്ന സാബു (15) നെ ആണ് വീടിന് മുന്നിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുണ്ടയ്ക്കൽ പള്ളിയ്ക്ക് സമീപം എഡിസൺ (സാബു) ൻ്റെ മകളും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ് ഹന്ന.
ഇന്ന് പുലർച്ചെയോടെയാണ് സംഭവം. മുണ്ടയ്ക്കൽ പള്ളിക്ക് സമീപം താമസിക്കുന്ന ഈ പെൺകുട്ടിയെ വീടിന് സമീപം തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പൊലീസ് സംഘം എത്തിച്ചേർന്നിട്ടുണ്ട്.
ആദരാഞ്ജലികൾ 💐💐💐
Tags:
Latest News
