Trending

വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കി; പ്രതി ‘ഹൃദയം പൊട്ടി’ മരിച്ചു


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരന് ഇരയുടെ കുടുംബം മാപ്പുനല്‍കിയതിന് പിന്നാലെ ഹൃദയാഘാതം വന്ന് മരിച്ചു. ഇറാനിലെ ബന്ദര്‍ അബ്ബാസിലെ കോടതി ദയാഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് സംഭവം. മാപ്പ് ലഭിച്ചതോട 55 കാരനായ പ്രതി അതീവ സന്തോഷവാനയിരുന്നു.

 എങ്കിലും വൈകാതെ തന്നെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞ 18 വര്‍ഷമായി ഇരയുടെ കുടുംബത്തോട് അപേക്ഷിച്ചിരുന്ന ഇയാള്‍ക്ക് ഒടുവിലാണ് കുടുംബം മാപ്പ് നല്‍കിയത്. ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയെന്ന് ഇയാളെ അറിയിച്ചതോടെ സന്തോഷവാനായ പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post